ഓണംതുരുത്ത് ഗവ. എല്‍.പി. സ്‌കൂളില്‍ വായനാ വാരാചരണ സമാപനവും പുരസ്‌കാര വിതരണവും നടന്നു. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കൈപ്പുഴ ജയകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് വി ജയപാല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് റൂബി കെ നൈനാന്‍, സിഎംസി മെംബര്‍ ഇ പി മോഹനന്‍, എംപിടിഎ പ്രസിഡന്റ് കൃഷ്ണേന്ദു സി വി, സ്റ്റാഫ് സെക്രട്ടറി നസീറ പി കെ എന്നിവര്‍ പ്രസംഗിച്ചു. വായനാവാരാചരണത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
0 Comments