Breaking...

9/recent/ticker-posts

Header Ads Widget

ഏകദിന ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

 


കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. PTA പ്രസിഡന്റ് CK രാജേഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ MN സന്തോഷ് കുമാര്‍, പ്രിന്‍സിപ്പല്‍  റാണി ജോസഫ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സമ്പത്ത് ആര്‍, അദ്ധ്യാപകരായ  സിന്ധു കുട്ടി കെ.പി,  റോസ് മേരി ജേക്കബ്, ജയചന്ദ്ര വര്‍മ്മ   ഷിബു ജെ പണിക്കര്‍ , സുമേഷ് കെ.എന്‍, വോളന്റിയര്‍ സെക്രട്ടറിമാരായ കുമാരി അനുപമ വി.എസ്, മാസ്റ്റര്‍ സനോജ് സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.  കരുതലിന്റെയും സ്‌നേഹത്തിന്റെയും സന്ദേശവുമായി  വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്നും ശേഖരിച്ചു കൊണ്ടുവന്ന പത്രങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും വിറ്റ് കിട്ടിയ പണം പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയറിലേക്ക് സംഭാവന നല്‍കിക്കൊണ്ട്  നടപ്പാക്കിയ ആത്മകം പദ്ധതിയില്‍, കുട്ടികള്‍ക്കൊപ്പം  വാര്‍ഡ് മെമ്പറായ എം.എന്‍ സന്തോഷ് കുമാറും പങ്കു ചേര്‍ന്നു.  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞു ഒഴുക്ക് തടസ്സപ്പെട്ട തോടിന്റെ ശുചീകരണവും നടത്തി. കോട്ടയം ജനറല്‍ ഹോസ്പിറ്റലിലെ സൈക്യാട്രിക് സോഷ്യല്‍  വര്‍ക്കറായ  റിജേഷ് പി മാര്‍ക്കോസ് സ്വായത്തം സ്‌കില്‍ സെഷന് നേതൃത്വം നല്‍കി. മഴക്കാല രോഗപ്രതിരോധ  ബോധവത്കരണ പരിപാടിയും നടത്തി.

 


Post a Comment

0 Comments