Breaking...

9/recent/ticker-posts

Header Ads Widget

ORS വിതരണം ചെയ്തു.

 


കോട്ടയം ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെയും സി ഐ കോട്ടയം റോയല്‍സിന്റെയും നേതൃത്വത്തില്‍ പുതുപ്പള്ളി ദര്‍ശന ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒ ആര്‍ എസ് വിതരണം ചെയ്തു. ഒ ആര്‍ എസ് ദിനാചരണം ദര്‍ശന സാംസ്‌ക്കാരികകേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഡയറക്ടര്‍ ഫാ. മിഥുന്‍ മാത്യു സിഎംഐ, ഫില്‍കോസ് ജനറല്‍ സെക്രട്ടറി പി കെ ആനന്ദക്കുട്ടന്‍, ജെസിഐ കോട്ടയം റോയല്‍സ് പ്രഡിഡന്റ് സാജന്‍ ഗോപാ ലന്‍, പ്രിന്‍സിപ്പല്‍ ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതുപ്പള്ളി ഗവണ്‍മെന്റ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിന്ദു എസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനു എന്നിവര്‍ ബോധവത്ക്കരണ ക്ലാസ്സുകള്‍ നയിച്ചു.




Post a Comment

0 Comments