Breaking...

9/recent/ticker-posts

Header Ads Widget

കോടതി വിധി അംഗീകരിക്കുന്നുവെങ്കില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഓര്‍ത്തഡോക്‌സ് സഭ.

 


കോടതി വിധി അംഗീകരിക്കുന്നുവെങ്കില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഓര്‍ത്തഡോക്‌സ് സഭ.  സുപ്രീം കോടതി വിധിക്കെതിരെ നിയമനിര്‍മ്മാണം നടപ്പാക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്‌കോപ്പാ പറഞ്ഞു.  ഇന്ത്യയുടെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച അന്തിമ തീര്‍പ്പ് നടപ്പാക്കാതിരിക്കുവാന്‍ സര്‍ക്കാരിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും, വിധികള്‍ നടപ്പിലാക്കുവാന്‍ എത്തുന്ന ഉദ്യോഗസ്ഥരെ തടയുകയും, അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ശൈലി തികച്ചും അപലപനീയമാണ്.. നിയമവ്യവസ്ഥയെ മാനിക്കേണ്ടതിനു പകരം ആള്‍ ബലമുണ്ടെന്ന വ്യാജേനയും, രാഷ്ട്രീയ സ്വാധീനത്തിലൂടെയും അതിനെ അടിച്ചമര്‍ത്താനാണ് യാക്കോബായ വിഭാഗം  ശ്രമിക്കുന്നത്.  1934 ലെ ഭരണഘടന അനുസരിച്ചും സുപ്രീംകോടതി വിധി അനുസരിച്ചും ഒരു സഭയെ ഉള്ളൂ എന്ന നിലപാടിനോട്  യാക്കോബായ വിഭാഗം യോജിക്കുന്നുവെങ്കില്‍ തുടര്‍ ചര്‍ച്ചകള്‍ക്കും സാധ്യതയുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടാന്‍ ഇടയാകാത്ത തരത്തില്‍ സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ നിന്നും, പ്രതിഷേധ മാര്‍ഗങ്ങളില്‍ നിന്നും യാക്കോബായ വിഭാഗം പിന്മാറുന്നതാണ് ഉത്തമം എന്നും അദ്ദേഹം പറഞ്ഞു. 




Post a Comment

0 Comments