Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം പട്ടണത്തില്‍ പൂക്കള്‍ വിരിയിക്കുന്ന പദ്ധതി

 


ഒയിസ്‌ക കോട്ടയം ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കോട്ടയം പട്ടണത്തില്‍ പൂക്കള്‍ വിരിയിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. കോട്ടയം  ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളുമായി സഹകരിച്ചാണ് കോട്ടയം പട്ടണത്തില്‍ പൂക്കള്‍ വിരിയിക്കുന്ന പ്രൊജക്ട് നടപ്പിലാക്കുന്നത്.  കോട്ടയം പട്ടണത്തില്‍ പൂക്കള്‍ നവീന പദ്ധതിക്കാണ് ഓയിസ്‌ക്ക കോട്ടയം ചാപ്റ്ററിന് നേതൃത്വത്തില്‍ തുടക്കമായിരിക്കുന്നത്. കഞ്ഞിക്കുഴി പ്ലാന്റേഷന്‍ കോര്‍പ്പറേഷനു സമീപം പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചു കൊണ്ടാണ് പദ്ധതി ആരംഭിച്ചത്. പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പല്‍ കൗണ്‍സിലര്‍ അജിത്ത് പൂഴിത്തറ നിര്‍വ്വഹിച്ചു. ഒയിസ്‌ക വാരാചരണത്തിന്റെ ഭാഗമായുള്ള പ്രൊജക്ടാണ് ഇതെന്നും സംഘാടകര്‍ പറഞ്ഞു. ഒയിസ്‌ക കോട്ടയം ചാപ്റ്റര്‍ പ്രസിഡന്റ്  എ.പി തോമസ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജു വി. എം, സെക്രട്ടറി സാജന്‍ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ റെജിമോള്‍ പി ജി, രാജേഷ് പി ജെ, ഒയിസ്‌ക അംഗങ്ങളായ ഡോ.ജേക്കബ് ജോര്‍ജ്ജ്, ഡോ.മേഴ്‌സിക്കുട്ടി, മിനി എബ്രഹാം , ഡോ.ബെന്നോ ജോസഫ്, ജേക്കബ് പണിക്കര്‍ , ഷീന സാജന്‍, മിനി തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.




Post a Comment

0 Comments