കോട്ടയത്തെ ആകാശപാതയ്ക്ക് ചുവട്ടില്‍ പടവലത്തെ നട്ട് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇരുമ്പ് പടവലപ്പന്തല്‍ പോലെയാണ് നഗര ഹൃദയത്തില്‍ ഈ നിര്‍മിതി ഇപ്പോള്‍ നിലകൊള്ളുന്നതെന്ന് ആക്ഷേപിച്ചാണ് പടവലത്തെ നട്ടത്. നിയമപരമായും സാങ്കേതികമായും ഒരു കാരണവശാലും പണിപൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കോട്ടയം പട്ടണത്തിലെ ആകാശപാത അപകടപാതയായി മാറിയിരിക്കുന്ന പശ്ചാത്തലത്തില്‍ അത് എത്രയും വേഗം പൊളിച്ചു നീക്കണമെന്ന് കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു ആവശ്യപ്പെട്ടു . ഇപ്പോഴത്തെ നിര്‍മിതിയുടെ പല ഭാഗങ്ങളും തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണ്. കോട്ടയം പട്ടണത്തില്‍ എത്തുന്നവര്‍ക്ക് ഇതിന്റെ ചുവട്ടിലൂടെ അല്ലാതെ സഞ്ചരിക്കാനാവില്ല. ഈ നിര്‍മ്മിതിയുടെ ഏതെങ്കിലും ഭാഗം താഴേക്ക് പതിച്ചാല്‍ ഒരു വലിയ ദുരന്തമാവും സംഭവിക്കുകയെന്നും ലോപ്പസ് മാത്യു പറഞ്ഞു. കോട്ടയം എംഎല്‍എ ഈഗോ ഉപേക്ഷിച്ച് ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുകയാണ് വേണ്ടതെന്നും ലോപ്പസ് മാത്യു പറഞ്ഞു. യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ പ്രസിഡന്റ് ചാക്കോ സാജന്‍ തൊടുക, മാലേത്ത് പ്രതാപചന്ദ്രന്‍, ബിറ്റു വൃന്ദാവന്‍, റോണി വലിയപറമ്പില്‍, ചാര്‍ളി ഐസക്, സുനില്‍ പയ്യപ്പള്ളി, മിഥിലാജ് മുഹമ്മദ്, റെനീഷ് കാരിമറ്റം, ജോ ജോസഫ്, പിക്കു ഫിലിപ്പ് മാത്യു, രൂപേഷ് എബ്രഹാം, ജീന്‍സ് കുര്യന്‍, ബിബിന്‍ വെട്ടിയാനി, തോമസ്‌കുട്ടി വരിക്കയില്‍, ഷാനോ വൈക്കം ,ലിജുമോന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments