പാദുവാ സെന്റ് ആന്റണീസ് പള്ളിയുടെ നവീകരിച്ച ദൈവാലയത്തിന്റെ കൂദാശ കര്‍മ്മം മാറ്റിവച്ചു. ആഗസ്റ്റ് 1 വ്യാഴാഴ്ച നടക്കാനിരുന്ന കൂദാശകര്‍മ്മവും തിരുനാളാഘോഷവുമാണ് മാറ്റിവച്ചത്. വയനാട്ടില്‍ പ്രകൃതിദുരന്തത്തില്‍ നിരവധിയാളുകള്‍ക്ക് ജീവഹാനി സംഭവിച്ച സാഹചര്യത്തിലാണ് ആഘോഷം മാറ്റിവയ്ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
0 Comments