പാദുവാ സെന്റ് ആന്റണീസ് ദൈവാലയം നവീകരണം പൂര്‍ത്തിയായി. പുനര്‍നിര്‍മ്മിച്ച ദൈവാലയത്തിന്റെ കുദാശാകര്‍മ്മം 2024 ഓഗസ്റ്റ് 1-ാം തീയതി വ്യാഴാഴ്ച 3 pm ന് അഭിവന്ദ്യ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിര്‍വഹിക്കും. തുടര്‍ന്ന്, ഓഗസ്റ്റ് 2, 3, 4 തീയതി കളില്‍ ഇടവകമധ്യസ്ഥനായ വി. അന്തോനീസിന്റെ തിരുനാളും ഭക്ത്യാദര പൂര്‍വ്വം ആഘോഷിക്കുമെന്ന് പള്ളി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂദാശ ചടങ്ങുകളെ തുടര്‍ന്ന് സ്‌നേഹവിരുന്നും വൈകുന്നേരം 6.30 ന് പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ ഗാനമേളയും നടക്കും.. ഓഗസ്റ്റ് 2-ാം തീയതി വെള്ളിയാഴ്ച വൈകീട്ട് 5 ന് ന് തിരുനാള്‍ കൊടിയേറ്റ് നടക്കും. 3-ാം തീയതി ശനിയാഴ്ച 4.30 ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലും 4-ാം തീയതി ഞായറാഴ്ച 4 ന് സീറോ മലബാര്‍ സഭാ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കും.
വാര്‍ത്ത സമ്മേളനത്തില്‍ വികാരി ഫാ. തോമസ് ഓലായത്തില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോസഫ് ആന്റണി കൈമരപ്ലാക്കല്‍, കൈക്കാരന്മാരായ അനീഷ് തോമസ് പള്ളിപ്പുറത്ത്, മാത്യു ജോസഫ് കരിപ്പാമറ്റം, ആന്റണി ചെറിയാന്‍ കണിപറമ്പില്‍, സാലസ് തോമസ് തൊണ്ടന്‍കുളം എന്നിവര്‍ പങ്കെടുത്തു
0 Comments