Breaking...

9/recent/ticker-posts

Header Ads Widget

പാലാ ബൈപ്പാസ് റോഡ് പൂര്‍ത്തീകരണത്തിന് തടസ്സമായി നില്‍ക്കുന്ന കെട്ടിടം പൊളിച്ചു മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് B

 


പാലാ  ബൈപ്പാസ് റോഡ് പൂര്‍ത്തീകരണത്തിന് തടസ്സമായി നില്‍ക്കുന്ന  കെട്ടിടം പൊളിച്ചു മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് B ആവശ്യപ്പെട്ടു.  കെട്ടിടം പൊളിച്ചു മാറ്റാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്  കേരള കോണ്‍ഗ്രസ് B നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയും ഒപ്പുശേഖരണവും നടത്തി.  പിഡബ്ല്യുഡി മന്ത്രി  മുഹമ്മദ് റിയാസിന്  ഭീമ ഹര്‍ജി നല്‍കും. അരുണാപുരതത് ജനകീയ കൂട്ടായ്മ   ജില്ലാപ്രസിഡന്റ് പ്രശാന്ത് നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു .നിയോജകമണ്ഡലം പ്രസിഡന്റ് വേണു വേങ്ങയ്ക്കല്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജോ സെക്രട്ടറി ഔസേപ്പച്ചന്‍ ഓടയ്ക്കല്‍ ,KTUC (B) സംസ്ഥാന പ്രസിഡന്റ് മനോജ് മാഞ്ചേരി ,ജില്ലാ വൈസ് പ്രസിഡന്റ്  ജോസുകുട്ടി പാഴുകുന്നേല്‍ ,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ശശി താന്നിക്കല്‍ ,നിയോജക മണ്ഡലം ജന. സെക്രട്ടറി മനോജ് പുളിക്കല്‍ ,  മണ്ഡലം പ്രസിഡന്റുമാരായ സതീഷ് ബാബു ,സതീഷ് വടക്കന്‍ ,സജോഷ് തോമസ് ,സെബാസ്റ്റ്യന്‍ ജോസഫ് ,നിയോജക മണ്ഡലം സെക്രട്ടറിമാരായ ശശികുമാര്‍ ,വേണു കര്‍ഷക യൂണിയന്‍ ജില്ലാ വൈസ് അനൂപ് പിച്ചകപള്ളിയില്‍ യൂത്ത് ഫ്രണ്ട് (ബി) നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് പഴനിലത്ത് ,കെടിയുസി (ബി) കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് ലുക്കാച്ചന്‍, വൈശാഖ് വേണു തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments