പാലാ നഗരഹൃദയത്തിലെ അപകടക്കെണിയൊഴിവാക്കാന്‍ നഗരപിതാവു തന്നെ മുന്നിട്ടിറങ്ങി. പാലാ നഗരത്തില്‍ കുരിശുപള്ളി ജംഗ്ഷനു സമീപം ഓടയുടെ പഴകി ദ്രവിച്ച ഇരുമ്പു മേല്‍മൂടിയാണ് ചെയര്‍മാന്‍ ഷാജു തുരുത്തന്‍ സ്വന്തം ചെലവില്‍ നന്നാക്കിയത്. ഓടയുടെ തകര്‍ന്ന ഗില്ലില്‍ വിദ്യാര്‍ത്ഥിനിയുടെ കാല്‍ കുടുങ്ങിയ സംഭവം നടന്നിട്ട് ഒരു മാസമായിട്ടും PWD നടപടി സ്വീകരിച്ചിരുന്നില്ല. ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടും സാങ്കേതിക കാരണങ്ങള്‍ നിരത്തി മേല്‍മൂടിയുടെ നവീകരണം വൈകിപ്പിക്കുകയായിരുന്നു PWD. കുരിശുപള്ളി ജംഗ്ഷനില്‍ നിന്നും റിവര്‍വ്യൂ റോ ഡിലേക്കുള്ള വഴിയില്‍ ടാര്‍ വീപ്പകള്‍ നിരത്തി അപകടമുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവഴി ഇരു ചക്ര വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപേകുന്നത് അപകടകരമായ സാഹചര്യത്തിലാണ് ഷാജു തുരുത്തന്‍ നേരിട്ട് നവീകരണം നടത്തിയത്. ചെയര്‍മാന്‍ ഷാജു തുരുത്തനും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പിലിന്റെയും സാന്നിധ്യത്തിലാണ് പുതിയ സ്‌ക്വയര്‍ പൈപ്പുകള്‍ സ്ഥാപിച്ച് ബലപ്പെടുത്തി അപകടാവസ്ഥ ഒഴിവാക്കിയത്.
0 Comments