Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് M അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പ്പോക്കു നടത്തി

 


പാലാ നഗരസഭയില്‍ കൗണ്‍സിലംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റങ്ങളും ആരോപണങ്ങളും പതിവ് കാഴ്ചയാണ്. ബുധനാഴ്ച കൗണ്‍സിലില്‍ ആരോപണങ്ങള്‍ കടുത്തപ്പോള്‍ കേരള കോണ്‍ഗ്രസ് M അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പ്പോക്കു നടത്തി. കഴിഞ്ഞ ദിവസത്തെ കൗണ്‍സിലില്‍ ബിനു പുളിക്കണ്ടത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം റിസോര്‍ട്ടാണോ ഹോംസ്റ്റേയാണോ എന്ന തര്‍ക്കവും നിയമപ്രകാരമുള്ള നികുതി അടച്ചിട്ടില്ല എന്ന ആരോപണവുമുയര്‍ന്നിരുന്നു ബുധനാഴ്ച കൗണ്‍സില്‍ യോഗത്തില്‍ ബിനു പുളിക്കക്കണ്ടം ആന്റോ ജോസ് പടിഞ്ഞാറെക്കരയുടെ ഉടമസ്ഥതയിലുള്ള തീയറ്ററുകള്‍ ക്രമപ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ആരോപണം അടിസ്ഥാനരഹിതമെന്ന് ആന്റോ ജോസ് ചൂണ്ടിക്കാട്ടുകയും തുടര്‍ന്ന് കേരള കോണ്‍ഗ്രസ് M അംഗങ്ങള്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങിപ്പോക്കു നടത്തുകയുമായിരുന്നു. ഓരോ കൗണ്‍സില്‍ യോഗവും ആരംഭിക്കുമ്പോള്‍ ഇന്നത്തെ പുതിയ ആരോപണം എന്തായിരിക്കുമെന്നും ആര്‍ക്കെതിരെയായിരിക്കുമെന്ന ആകാംക്ഷയുമായാണ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിലെത്തുന്നത്.




Post a Comment

0 Comments