Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭാ കൗണ്‍സില്‍. പുതിയ വിവാദം

 


പാലാ നഗരസഭാ കൗണ്‍സില്‍ അംഗങ്ങളായ ബിനു പുളിക്കണ്ടവും  ജോസ് ചീരാംകുഴിയും തമ്മില്‍  പുതിയ വിവാദം.  എയര്‍ പോഡിനു ശേഷമെത്തുന്ന വിവാദം  റിസോര്‍ട്ടും ഹോം സ്റ്റേയും തമ്മിലുള്ള വത്യാസത്തെ അടിസ്ഥാനമാക്കിയാണ് ബിനു പുളിക്കക്കണ്ടത്തിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന് കൃത്യമായ നികുതി അടക്കുന്നില്ലെന്നും നികുതി വെട്ടിപ്പു നടക്കുന്നതായും ചില രേഖകള്‍ ഉദ്ധരിച്ചു കൊണ്ട് ജോസ് ചീരാംകുഴി  പറഞ്ഞു. 3500 സ്‌ക്വയര്‍ഫീറ്റ് കെട്ടിടത്തിന് സ്‌ക്വയര്‍ ഫീറ്റിന് 90 രൂപയക്ക്  പകരം 12 രൂപ വീതമാണ അടയ്ക്കുന്നതെന്നുമാണ് ജോസ്ചീരാം കുഴി ആരോപിച്ചത്. എന്നാല്‍ തന്റെ ഉടമസ്ഥതയിലുള്ളത് റിസോര്‍ട്ടല്ല ഹോംസ്റ്റേ ആണെന്നും നിയമപ്രകാരമുള്ള തുക അടയ്ക്കുന്നുണ്ടെന്നുമാണ് പുളിക്കക്കണ്ടത്തിന്റെ നിലപാട്.  ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ബിന പുളിക്കക്കണ്ടം ആവശ്യപ്പെട്ടു. LDF ല്‍ നിന്നും പുറത്തായതോടെ ബിനു പുളിക്കണ്ടത്തിനെതിരെ ഭരണപക്ഷം പുതിയ ആരോപണ ങ്ങളുമായി രംഗത്തുവരികയാണ്. പാലാ നഗരസഭയില്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ഇനിയും പുതിയ ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയാണ് തെളിയുന്നത്. നഗരസഭക്ക്   വരാൻ പോകുന്ന സാമ്പത്തിക അടിയന്തിരാവസ്ഥ ഒഴിവാക്കാൻ വസ്തു നികുതി, തൊഴിൽ നികുതി, വാടക ഇനം കുടിശ്ശിഖ തുടങ്ങിയവ ഉടൻ പിരിച്ചെടുക്കണമെന്നും നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത് ആരായാലും അത് കണ്ടു പിടിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കണമെന്നും പ്രൊഫ.സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു.




Post a Comment

0 Comments