Breaking...

9/recent/ticker-posts

Header Ads Widget

കഞ്ചാവുമായെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു .

 


കഞ്ചാവുമായെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ  എക്‌സൈസ് സംഘം അറസ്റ്റുചെയ്തു . എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍  ദിനേശ് ബി യുടെ നേതൃത്വത്തില്‍  നടത്തിയ റെയ്ഡില്‍ ജാര്‍ഖണ്ഡില്‍ നിന്നും പാലായിലേക്ക് കടത്തിക്കൊണ്ടുവന്ന് വില്പനയ്ക്ക് സൂക്ഷിച്ച 2.5 കിലോ കഞ്ചാവുമായി ജാര്‍ഖണ്ഡ് ദന്‍ബാദ് ജില്ലക്കാരനായ സച്ചിന്‍ കുമാര്‍ സിംഗ് ആണ് അറസ്റ്റിലായത്. പാലാ ടൗണില്‍ പച്ചക്കറി കടയില്‍ ജോലി നോക്കി വന്നിരുന്ന ഇയാളെ ഏതാനും ആഴ്ചകളായി പാലാ റേഞ്ച് എക്‌സൈസ് ടീം നിരീക്ഷിച്ചു വരികയായിരുന്നു. മിനി സിവില്‍ സ്റ്റേഷന് എതിര്‍വശം ഉള്ള ലോഡ്ജില്‍ ആണ് ഇയാള്‍ താമസിച്ചുവന്നിരുന്നത്. ലഹരിക്കച്ചവടത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. റെയ്ഡില്‍ പാലാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ബി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് അനീഷ് കുമാര്‍ കെ.വി, പ്രിവന്റ്റ്റീവ് ഓഫീസര്‍ ഗ്രേഡ് മനു ചെറിയാന്‍, രതീഷ് കുമാര്‍, തന്‍സീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ അരുണ്‍ ലാല്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രിയ കെ ദിവാകരന്‍, എക്‌സൈസ് ഡ്രൈവര്‍ സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments