Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഗവ: ഹോമിയോ ആശുപത്രിയില്‍ ഐ.പി ബ്ലോക്ക് നിര്‍മ്മിക്കുവാന്‍ ഒരു കോടി രൂപ

 


പാലാ  ഗവ: ഹോമിയോ ആശുപത്രിയില്‍ കിടത്തി ചികിത്സക്കായി ഐ.പി ബ്ലോക്ക് നിര്‍മ്മിക്കുവാന്‍ ഒരു കോടി രൂപ അനുവദിച്ചതായി നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ അറിയിച്ചു. ഇതിനുള്ള ഡി.പി.ആറിന് നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കി.നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ട് വിനിയോഗിച്ചാണ് നിര്‍മ്മാണം നടത്തുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക വാര്‍ഡുകളോടുകൂടിയ 2465 ച.അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ്  നിര്‍മ്മിക്കുക. നഴ്‌സസ് സ്റ്റേഷന്‍, ഡൈനിംഗ് റൂം. സ്റ്റോര്‍, അടുക്കള, ടോയ്‌ലറ്റുകള്‍ എന്നിവയും ഈ മന്ദിരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ആശുപത്രി മന്ദിരത്തിനു പിന്‍ഭാഗത്തുള്ള സ്ഥലമാണ് പുതിയ കെട്ടിടത്തിനായി പ്രയോജനപ്പെടുത്തുന്നത്. കേരള ഹെല്‍ത്ത് റിസേര്‍ച്ച് & വെല്‍ഫെയര്‍ സൊസൈറ്റിയാണ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു.




Post a Comment

0 Comments