Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

 


സിഐടിയു പാലാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അവകാശ ദിനാചരണ ത്തോടനുബന്ധിച്ച്  പാലാ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.  കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയായിരുന്നു സമരം.  ലേബര്‍ കോഡ് പിന്‍വലിക്കുക മിനിമം വേദനം 26,000 രൂപയായി നിശ്ചയിക്കുക  സ്വകാര്യവല്‍ക്കരണവും ആസ്തി വില്പനയും ഉപേക്ഷിക്കുക  തുടങ്ങിയ  ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജൂലൈ 10 അവകാശ ദിനമായി ആചരിക്കുന്നത്. CITU പാലാ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍കുരിശു പള്ളി ജംഗ്ഷനില്‍ നിന്നും  ആരംഭിച്ച മാര്‍ച്ചില്‍ നിരവധ പ്രവര്‍ത്തകര്‍ പങ്കെടുത്തു..സിഐടിയു ജില്ലാ ജോയിന്റ്‌സെക്രട്ടറി വി  ജയപ്രകാശ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പാലാ  ഏരിയ സെക്രട്ടറി ടി ആര്‍ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ലി മാത്യു, പി എം ജോസഫ് ,എംഎസ് ശശിധരന്‍  നായര്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു.കെജി ദേവസ്യ, കെ എസ് പ്രദീപ്കുമാര്‍.കെ രാജേഷ് കുമാര്‍,എം കെ കുഞ്ഞുമോന്‍ ജാനിഷ് എംഡി , കെ എസ് രാജു തുടങ്ങിയവര്‍  നേതൃത്വം നല്‍കി.




Post a Comment

0 Comments