പാലാ കിസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ 14-ാം വാര്‍ഷികാഘോഷം നടന്നു. മിതമായ നിരക്കില്‍ കൃത്യമായ രോഗനിര്‍ണ്ണയ സൗകര്യങ്ങളുമായി സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന കിസ്‌കോ സേവന പാതയില്‍ 14 വര്‍ഷം പിന്നിടുകയാണ്. 14-ാം വാര്‍ഷികത്തോടനുബന്ധിപ്പിച്ച് ദന്തചികിത്സാരംഗത്ത് നൂതന സങ്കേതിക സംവിധാനമായ CBCT സ്‌കാനിംഗ് ഉദ്ഘാടനവും നടന്നു. കിഴതടിയൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് എംഎസ് ശശിധരന്‍ നായര്‍ 14-ാം വാര്‍ഷികത്തിന്റെയും CB CT സ്‌കാനിംഗിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. തോമസ് വി.റ്റി അധ്യക്ഷനായിരുന്നു. കോട്ടയം ഡന്റല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് വര്‍ഗീസ് CBCT സ്‌കാനിംഗ് പ്രവര്‍ത്തനം വിശദീകരിച്ചു. പല്ലിന്റെ 3D ഇമേജ് എടുത്ത് പിഴവില്ലാത്ത ചികിത്സയും കൃത്യമായ വിലയിരുത്തലും നടത്താന്‍ പുതിയ സംവിധാനം ഉപകരിക്കും. യോഗത്തില്‍ സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡാര്‍ലിംഗ് ജോസഫ് ചെറിയാന്‍, നഗരസഭാംഗം ബിജി ജോജോ, ബാങ്ക് PRO ദീപ ജോസ്, ബാങ്ക് സെക്രട്ടറി ഷീജ സി.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments