Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റാന്‍ഡിലെ കുഴികള്‍ ഉടന്‍ നികത്തുമെന്ന് നഗരസഭ ചെയര്‍മാന്‍

 


പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ കുഴികള്‍ ഉടന്‍ നികത്തുമെന്ന്  നഗരസഭ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ പറഞ്ഞു. തല്‍ക്കാലം പാറമക്ക് ഇറക്കി കുഴികള്‍ അടയ്ക്കാനാണ് തീരുമാനം. മഴ മാറിയാല്‍ ടാറിങ് നടത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് സ്റ്റാര്‍ വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ കൗണ്‍സിലര്‍മാരും ചെയര്‍മാനും നേരിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് , വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ എന്നിവരും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു. എംപി   ഫണ്ടുപയോഗിച്ച് സ്റ്റാന്റില്‍ ഹൈമാസ്റ്റ് ലൈറ്റുംസ്ഥാപിക്കും.




Post a Comment

0 Comments