Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭാ ചെയര്‍മാന്റെ വാഹനത്തിന്റെ പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചു.

 


പാലാ നഗരസഭാ ചെയര്‍മാന്റെ വാഹനത്തിന്റെ പിന്നില്‍ സ്വകാര്യ  ബസ് ഇടിച്ചു. പാലാ രാമപുരം റോഡില്‍ മാര്‍ക്കറ്റ് കോംപ്ലക്‌സിന് മുമ്പില്‍ വെച്ചായിരുന്നു അപകടം. പാലാ രാമപുരം റൂട്ടില്‍ ഓടുന്ന ദേവമാതാ ബസ് ആണ് ചെയര്‍മാന്റെ വാഹനത്തിന് പിന്നില്‍ ഇടിച്ചത്. ചെയര്‍മാന്‍ ഷാജു തുരുത്തനെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ചെയര്‍മാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.  രാവിലെ മുനിസിപ്പല്‍ ഓഫീസിലേക്ക് വരുമ്പോഴായിരുന്നു അപകടം.  പാലാ ട്രാഫിക് എസ്.ഐ. ബി. സുരേഷ് കുമാറും സംഘവും ഉടന്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍സ്വീകരിച്ചു.




Post a Comment

0 Comments