Breaking...

9/recent/ticker-posts

Header Ads Widget

സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 1 മുതല്‍ 14 വരെ പാലായില്‍

 


കേരള സ്റ്റേറ്റ് ഇന്റര്‍ ഡിസ്ട്രിക്ട് സീനിയര്‍  ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 1 മുതല്‍ 14 വരെ പാലായില്‍ നടക്കും.  ഇന്റര്‍ ഡിസ്ട്രിക്ട് ചാമ്പ്യന്‍ഷിപ്പിന് പാലാ നഗരസഭ സ്റ്റേഡിയം അനുവദിക്കണമെന്ന് കോട്ടയം ഡിസ്ട്രിക്റ്റ് ഫുട്‌ബോള്‍ അസോസിയേഷന്റെ   ആവശ്യം  നഗരസഭാ കൗണ്‍സില്‍  അംഗീകരിച്ചതായി ചെയര്‍മാന്‍ ഷാജു വി.തുരുത്തന്‍ അറിയിച്ചു. കൂടാതെ പാലായിലും പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികള്‍ക്ക് ക്രിക്കറ്റ്' പരിശീലനം നല്‍കുന്നതിനായി ഒരു ക്രിക്കറ്റ് നെറ്റ്സ് സ്ഥാപിക്കുന്നതിന് മുനിസിപ്പല്‍ കോപ്ലക്സ് കെട്ടിടത്തിന്റെ റൂഫ് ടോപ് അനുവദിക്കണമെന്ന ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അപേക്ഷ നഗരസഭ മേല്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതായും ചെയര്‍മാന്‍ അറിയിച്ചു.  കുടുംബശ്രീ പി.എം.എ.വൈ ലൈഫ് പദ്ധതി നിര്‍വ്വഹണം  സംബന്ധിച്ച ക്യാമ്പയിന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ' പ്രകാരം   അംഗീകാരം ലഭിച്ച് നാളിതുവരെ നിര്‍മ്മാണം ആരംഭിക്കാത്ത മുഴുവന്‍ 'വീടുകളുടെയും, അടിത്തറ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് രണ്ടാംഘട്ട ജിയോ ടാഗിംഗ് നടത്തും. നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്ത വീടുകള്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കി കൗണ്‍സില്‍ തീരുമാനം സഹിതം ക്യാമ്പയിന്‍ കാലയളവില്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കുക, നിലവില്‍ മറ്റ് ഘട്ടങ്ങളില്‍ നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്ന മുഴുവന്‍ വീടുകളും, നിര്‍മ്മാണംപൂര്‍ത്തീകരിച്ച് ജിയോ ടാഗിംഗ് നടത്തുക തുടങ്ങിയ കാര്യങ്ങളും  ജൂലൈ 31 വരെ നടക്കുന്ന ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു. . ബുധനാഴ്ച നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ ഷാജുതുരുത്തന്‍ തീരുമാനങ്ങള്‍ വിശദീകരിച്ചു




Post a Comment

0 Comments