ചരിത്രപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച പാലാ സെന്റ് തോമസ് കോളേജില്‍ നവാഗതര്‍ക്ക് പ്രൗഡഗംഭീരമായ സ്വീകരണം നല്‍കി. ഓട്ടോണമസ് പദവിയിലേക്കയര്‍ത്തപ്പെട്ട സെന്റ് തോമസ് കോളേജില്‍ പെണ്‍കുട്ടികള്‍ക്കു കൂടി പ്രവേശനം അനുവദിച്ചതോടെ കോളേജിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായമാണ് എഴുതിച്ചേര്‍ക്കപ്പെടുന്നത്. വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനം നേടിയ നവാഗതരെ കോളേജിലേക്ക് സ്വീകരിച്ചത്. ഉത്സവാന്തരീക്ഷത്തില്‍ നടന്ന യോഗം മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിബി ജയിംസ് അധ്യക്ഷനായിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍, കൗണ്‍സിലര്‍ ജിമ്മി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍, IQAC കോ-ഓര്‍ഡിനേറ്റര്‍ ഡോ തോമസ് വി മാത്യു, സ്റ്റുഡന്റ് അഫയേഴ്‌സ് ഡീന്‍ ബോബി സൈമണ്‍, ശില്‍പ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments