Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജില്‍ മെഗാ യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാം നടന്നു.

 


പാലാ സെന്റ് തോമസ് കോളേജില്‍ അരുവിത്തുറ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെഗാ യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാം നടന്നു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുള്‍പ്പെട്ട ലയണ്‍സ് ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എമ്പവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണര്‍ വെങ്കിടാചലം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിബി ജെയിംസ് അധ്യക്ഷനായിരുന്നു. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തേല്‍ മുഖ്യ പ്രഭാഷണം നടത്തി.  ലയണ്‍സ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണം നടത്തി. ലയണ്‍സ് ക്ലബ് പ്രസിഡന്റ മനോജ് മാത്യു പറവരാകത്ത് , ഉണ്ണി കുളപ്പുറം, NSS പ്രോഗ്രാം ഓഫിസര്‍ റോബേഴ്‌സ് തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയും പാലാ സെന്റ് തോമസ് കോളേജ് NSS യൂണിറ്റും സംയുക്തമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. നാഷണല്‍ ട്രെയിനര്‍ മോന്‍സി വര്‍ഗീസ് ക്ലാസ്സ്നയിച്ചു.




Post a Comment

0 Comments