Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യമുക്തം നവകേരളം , ശില്പശാല നടത്തി.

 


മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായി പള്ളിക്കത്തോട്ടില്‍ പാമ്പാടി ബ്ലോക്ക് തല ശില്പശാല നടത്തി.  ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം കെ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലക്ഷ്മി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ആര്‍ജിഎസ് എ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ആശിഷ് എം എസ്, കില ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കുര്യന്‍ വടക്കേടം തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ സന്തോഷ് ആന്റണി,  ബ്ലോക്ക് എഎക്സ്ഇ അരുണ്‍ എസ്  ബ്ലോക്ക് ജിഇഒ അജികുമാര്‍, ശിചിത്വമിഷന്‍ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര, തീമാറ്റിക്സ് എക്പേര്‍ട്സ് രേണു ആര്‍, സൗമ്യ, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ജിഷ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള പ്രതിനിധികളാണ് ശില്പശാലയില്‍ പങ്കെടുത്തത്.




Post a Comment

0 Comments