Breaking...

9/recent/ticker-posts

Header Ads Widget

പുറംപോക്കില്‍ നിന്ന വലിയ പ്ലാവ് കടപുഴകി വീണു

 


പനച്ചിക്കാട് പരുത്തുംപാറ-ചിങ്ങവനം റോഡില്‍ വില്ലേജാഫീസിന് എതിര്‍ വശത്തായി റോഡ് പുറംപോക്കില്‍ നിന്ന വലിയ പ്ലാവ് കടപുഴകി വീണു. വ്യാഴാഴ്ച രാത്രി 11 മണിയോടുകൂടിയാണ് മരം വീണത്. 11-കെ വി ലൈന്‍ കടന്നുപോകുന്ന പോസ്റ്റിലെ മുഴുവന്‍ വൈദ്യുത കമ്പികളും പൊട്ടി നിലത്തുവീണു. എല്‍ റ്റി ലൈന്‍ കമ്പികളും പൊട്ടി. വില്ലേജാഫീസിന്റെ എതിര്‍വശത്തെ ട്രാന്‍സ്‌ഫോര്‍മറിന് തൊട്ടടുത്താണ് മരം മറിഞ്ഞു വീണത്. പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കെ എസ് ഇ ബി ജീവനക്കാര്‍ മണിക്കൂറുകളോളം പണിപ്പെട്ട് ഇന്നലെ വൈകുന്നേരത്തോടുകൂടി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. റോഡ് പുറംപോക്കില്‍  താമസിക്കുന്ന ചെറുപറമ്പില്‍ ദേവസ്യയുടെ വീടിന്റെ അടുക്കളയുടെ സമീപത്തു നിന്ന മരം എതിര്‍ വശത്തേക്ക് മറിഞ്ഞതുകൊണ്ട് വീടിന് നാശനഷ്ടമുണ്ടായില്ലെങ്കിലും കുളിമുറിയും കക്കൂസും പൂര്‍ണമായും തകര്‍ന്നു. വാട്ടര്‍ ടാങ്കുകളും പാത്രങ്ങളും നശിച്ചു. മരംമുറിച്ചു മാറ്റാതെ അടുക്കള വാതിലിന് വെളിയിലേക്ക് ഇറങ്ങുവാനാവാത്ത സ്ഥിതിയാണുണ്ടായത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്കാണ് മരത്തിന്റെ വലിയ കമ്പുകളും വൈദ്യുത കമ്പികളും പൊട്ടിവീണത്. രാത്രിയില്‍ വാഹനത്തിരക്ക് കുറവായിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായി. പനച്ചിക്കാട് വില്ലേജാഫീസര്‍ സലിം സദാനന്ദന്‍  സ്ഥലത്തെത്തി.  ഫയര്‍ & റസ്‌ക്യൂ സേന എത്തിയാണ് റോഡിലേക്ക് കിടന്ന മരക്കമ്പുകള്‍ മുറിച്ചു മാറ്റിയത്.




Post a Comment

0 Comments