Breaking...

9/recent/ticker-posts

Header Ads Widget

PKV അനുസ്മരണ ദിനാചരണം കിടങ്ങൂര്‍ PKV വനിതാ ലൈബ്രറിയില്‍ നടന്നു

 


മുന്‍മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ 19-ാം അനുസ്മരണ ദിനാചരണം അദ്ദേഹത്തിന്റെ ജന്മനാട്ടിലെ  നിത്യ സ്മാരകമായിട്ടുള്ള കിടങ്ങൂര്‍ PKV വനിതാ ലൈബ്രറിയില്‍ നടന്നു. സമ്മേളനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് . ബാബു. കെ. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ഗീത അധ്യക്ഷയായിരുന്നു. കെ. എന്‍ സുകുമാരന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം  ജോസ് മോന്‍ മുണ്ടയ്ക്കന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി  സി.കെ ഉണ്ണികൃഷ്ണന്‍, ലൈബ്രറി രക്ഷാധികാരി  എന്‍. എസ് ഗോപാലകൃഷ്ണന്‍ നായര്‍,  വി.ജി.ലീല തുടങ്ങിയവര്‍  സംസാരിച്ചു. പി.കെ. വി ദിനാചരണത്തോടനുബന്ധിച്ചു നടന്ന സ്‌നേഹസാന്ത്വനം സഹായധന വിതരണം  ജോണി ചെറിയാന്‍ കണ്ടാരപ്പള്ളില്‍ നിര്‍വ്വഹിച്ചു. ലൈബ്രറി സെക്രട്ടറി  വി എസ് ഷീലാറാണി, ലൈബ്രേറിയന്‍  ജ്യോതി സിനു ,  കെ. ആര്‍ ഗോപിനാഥന്‍ നായര്‍,  നാരായണന്‍ നായര്‍, .കെ.കെ.ഗോപിനാഥന്‍ നായര്‍ , രമേഷ് കിടങ്ങൂര്‍ തുടങ്ങിയവര്‍  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments