Breaking...

9/recent/ticker-posts

Header Ads Widget

ബസ്സിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു.

 


യാത്രക്കാരിയായ യുവതിയോട് ബസ്സിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് പാക്കില്‍ കാരമൂട് പള്ളിക്ക് സമീപം അമൃതംപറമ്പില്‍ വീട്ടില്‍ രാജേഷ് (44) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസ്സില്‍ കയറിയ ഇയാള്‍ യാത്രക്കാരിയായ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വയ്ക്കുകയും  ബസ്സില്‍ നിന്നും ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെസ്റ്റ് സ്റ്റേഷന്‍ എസ്.ഐ ജയകുമാര്‍ കെ, അനീഷ് വിജയന്‍, സി.പി.ഓ മാരായ സന്തോഷ് പി.കെ, ശ്യാം എസ് നായര്‍, നീതു ഗോപി, രൂപേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments