Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ ഉണ്ണിയൂട്ട്

 


കുറിച്ചിത്താനം  പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ ഉണ്ണിയൂട്ട് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. സന്താന ലബ്ധിക്കും സന്താനങ്ങളുടെ ഐശ്വര്യത്തിനും വേണ്ടി ഭക്തജനങ്ങള്‍ നടത്തുന്ന ഭഗവത് പ്രീതികരമായ വഴിപാടാണ് ഉണ്ണിയൂട്ട്.  ഇലയ്ക്കാട്  പ്രാര്‍ത്ഥനയില്‍  അഭിജിത് , മഹുവ ദമ്പതികളുടെ മകന്‍ അദ്വൈത് ഘോഷിന്റെ ചോറൂണ്, തുലാഭാരം എന്നിവയോടനുബന്ധിചാണ് പൂതൃക്കൊവിലില്‍  ഉണ്ണിയൂട്ട് നടന്നത്  12 ഉണ്ണികളാണ് ഉണ്ണിയൂട്ടില്‍ പങ്കെടുത്തത്. ക്ഷേത്രം മേല്‍ശാന്തി ഇലയ്ക്കാട് പൊതിയില്‍ പ്രദീപ് നമ്പൂതിരി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. പ്രാര്‍ത്ഥനാപൂര്‍വം ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ജലഗന്ധപുഷ്പ തര്‍പ്പണം ചെയ്ത് ഭഗവാന് നിവേദിച്ച നിവേദ്യങ്ങള്‍ വിളമ്പി. കസവുമുണ്ട് ധരിച്ച ഉണ്ണികള്‍ വിഭവസമുദ്ധമായ സദ്യ കഴിക്കുന്നത് കണ്ടു നിന്ന ഭക്തജനങ്ങള്‍ക്കും ആഹ്ലാദകരമായി. ക്ഷേത്രഭാരവാഹികളും ഭക്തരുമടക്കം നിരവധിയാളുകള്‍ പങ്കെടുത്തു.




Post a Comment

0 Comments