ലോകാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ രാമപുരം സെന്റ് അഗസ്റ്റ്യന്‍ സ് കോളജില്‍ നടന്നു. ആരോഗ്യ കേരളവും ആരോഗ്യവകുപ്പും ചേര്‍ന്നു സംഘടിപ്പിച്ചു പരിപാടികള്‍ഫ്രാന്‍സിസ് ജോര്‍ജ് MP ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ കൂടുതല്‍ ഉള്ളത് രാജ്യത്തിനു ഗുണകരമാണെങ്കിലും ജനസംഖ്യാ വര്‍ദ്ധനവ് പരിധികടക്കുന്നത് തടയപ്പെടണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു. വിഭവങ്ങളുടെ ഉപഭോഗത്തിലും, പുനരുപയോഗത്തിലും, മാലിന്യങ്ങളുടെ അളവുകുറക്കുന്നതിലും ശ്രദ്ധയൂന്നിക്കൊണ്ടു മാത്രമേ വര്‍ധിച്ച ജനസംഖ്യ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ നമുക്ക് സാധിക്കൂ. പ്രകൃതി വിഭവങ്ങള്‍ അനാവശ്യമായി ചൂഷണം ചെയ്യുന്നതും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നതുമായ വികസന മാതൃകകളും ഭാവിയില്‍ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.എന്‍ വിദ്യാധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഒരു കുടുംബത്തില്‍ കുഞ്ഞുങ്ങള്‍ എപ്പോള്‍ വേണമെന്നും എത്രവേണമെന്നും കുടുംബം തീരുമാനിക്കണമെന്നും, . അനാവശ്യ ഗര്‍ഭധാരണം തടയാന്‍ ധാരാളം മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏറ്റവും പുതുതായി സര്‍ക്കാര്‍ പുറത്തിറക്കിയ 'അന്തര' എന്ന മൂന്നു മാസത്തിലൊരിക്കല്‍ സ്വീകരിക്കാവുന്ന കുത്തിവയ്പ്പ്, ആഴ്ചയിലൊരിക്കല്‍ കഴിക്കാവുന്ന 'ഛായ' എന്ന ഗുളിക എന്നിവ ആരോഗ്യകേന്ദ്രങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവ വഴി ലഭ്യമാണെന്നും പറഞ്ഞു. യോഗത്തില്‍ മാര്‍ അഗസ്തിനോസ് കോളേജ് മാനേജര്‍ ഫാ. ബെര്‍ക്ക്മാന്‍സ് കുന്നും പുറം, പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ്, ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എന്‍ രാമചന്ദ്രന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. കെ.ജി.സുരേഷ്, ബ്ലോക്ക് ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.എന്‍ സുകുമാരന്‍ ജില്ലാ മാസ് മീഡിയ ഓഫിസര്‍ ഡോമി ജോണ്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് നാന്‍സി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments