കണ്‍സഷന്‍ നല്‍കാത്തതിന്റെ പേരില്‍ സ്വകാര്യബസ് കണ്ടക്ടറെ മര്‍ദ്ദിച്ചു. യൂണിഫോമും, ഐ.ഡി കാര്‍ഡും, കണ്‍സഷന്‍ കാര്‍ഡും, സ്‌കൂള്‍ ബാഗും ഇല്ലാതെ എത്തിയ വിദ്യാര്‍ത്ഥിനിക്ക് സ്റ്റുഡന്റ്‌സ് കണ്‍സഷന്‍ നല്‍കാന്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ വിസമ്മതിച്ചതാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്. വിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന സംഘമാണ് ബസില്‍ കയറി കണ്ടക്ടറെ മര്‍ദ്ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് കോട്ടയം - മാളികക്കടവ് കോളനി റൂട്ടില്‍ ഓടുന്ന തിരുനക്കര ബസിലാണ് സംഭവം. എസ്.ടി ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിയോട് കണ്ടക്ടര്‍ കണ്‍സഷന്‍ കാര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ യൂണിഫോമും, കാര്‍ഡോ ഇല്ലാത്ത വിദ്യാര്‍ത്ഥിനിക്ക് താക്കീത് നല്‍കി കണ്ടക്ടര്‍ കണ്‍സഷന്‍ അനുവദിച്ചു. ബസില്‍ നിന്ന് ഇറങ്ങി ഒരു മണിക്കൂറിന് ശേഷം ബന്ധുക്കള്‍ക്കൊപ്പമെത്തി ബസ് തടഞ്ഞ് നിര്‍ത്തി കണ്ടക്ടറെ മര്‍ദിക്കുകയായിരുന്നു. ബസ്സിലെ കണ്ടക്ടര്‍ പ്രദീപിനാണ് മര്‍ദനമേറ്റത്. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ പ്രദീപിന്റെ തല പൊട്ടി പരിക്കേറ്റിട്ടുണ്ട്. ചിങ്ങവനം പൊലീസ് കേസെടുത്തു.
0 Comments