Breaking...

9/recent/ticker-posts

Header Ads Widget

പുരസ്‌കാര തുക ചികിത്സാ സഹായമായി നല്‍കി പത്താം ക്ലാസ് വിദ്യാര്‍ഥിനി

 


സാമൂഹ്യ സേവനത്തിന് പുരസ്‌കാരത്തിനൊപ്പം ലഭിച്ച പുരസ്‌കാര തുക  യുവാവിന് ചികിത്സാ സഹായമായി നല്‍കി പത്താം ക്ലാസ് വിദ്യാര്‍ഥിനി. കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ലയ മരിയ ബിജുവാണ്  അപൂര്‍വ രോഗം ബാധിച്ച് അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന നിര്‍ധന കുടുംബാംഗം മാഞ്ഞൂര്‍ പഞ്ചായത്ത് മൂശാരിപറമ്പില്‍ പ്രശോഭ് പുരുഷോത്തമന്റെ (20) ചികിത്സയ്ക്കായി തന്റെ പുരസ്‌കാര തുക  നല്‍കിയത്. പ്രശോഭിനായി നാടൊന്നാകെ ധനസമാഹരണത്തിന് ഇറങ്ങിയിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എ രക്ഷാധികാരിയായി ചികിത്സാ സഹായ നിധി കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. തോടുകളും റോഡുകളും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലയമരിയ ബിജുവിന് മദര്‍ തെരേസ സേവന വ്യക്തിഗത പുരസ്‌കാരവും പ്രൈസ് മണിയും ലഭിച്ചിരുന്നു. ഈ തുകയാണ് മാഞ്ഞൂരിലെത്തി നിധി സമാഹരണ സമിതി ഭാരവാഹികളായ പഞ്ചായത്തംഗം സുനു ജോര്‍ജ്, കണ്‍വീനര്‍ മഞ്ജു അജിത്ത് എന്നിവര്‍ക്ക് കൈമാറിയത്. വാര്‍ഡിലെ ധന സമാഹരണം ലയ മരിയ ബിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ലൂക്കോസ് മാക്കിയില്‍, ജനപ്രതിനിധികളായ ബിനോ സഖറിയ, ടോമി കാറു കുളം, ജയിസണ്‍ പെരുമ്പുഴ , ഹരി മാഞ്ഞൂര്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments