Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ പാലത്തിലെ ഡിവൈഡര്‍ പൊളിച്ചു നീക്കി

 


പുലിയന്നൂര്‍  പാലത്തിലെ ഡിവൈഡര്‍ പൊളിച്ചു നീക്കി . ഏറ്റുമാനൂര്‍  പൂഞ്ഞാര്‍ സംസ്ഥാന ഹൈവേയും പാലാ പാരലല്‍ റോഡും  സംഗമിക്കുന്ന പുലിയന്നൂര്‍ പാലത്തിലെ ഡിവൈഡറാണ് പൊളിച്ചു നീക്കിയത്. പാലാ ബൈപ്പാസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ ഹൈവേയിലേക്ക് പ്രവേശിച്ചാണ് കോട്ടയം ഭാഗത്തേക്ക് യാത്ര തുടരുന്നത്. അതേസമയം തന്നെ കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ബൈപാസ് റോഡിലേക്ക് സെന്റ് തോമസ് കോളേജ് ഭാഗത്തേക്കും ഇതേ പാലത്തിലൂടെ തന്നെയായിരുന്നു  രണ്ട് പാലങ്ങളുടെ നടുവിലായുള്ള ഡിവൈഡര്‍ അപകട ഭീഷണിയായി മാറിയിരുന്നു. ജംഗ്ഷനില്‍ റോഡ് ഇടുങ്ങിയപ്പോള്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്തിരുന്നു. ഇവിടെ നിരവധി  അപകടങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ ജംഗ്ഷനിലെ ഡിവൈഡര്‍ പൊളിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. മാണി സി കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പിഡബ്ല്യുഡി  പോലീസ് ഗതാഗതം റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലംസന്ദര്‍ശിക്കുകയും  നാറ്റ് പാക്കിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഡര്‍ പൊളിച്ചു നീക്കുകയുമായിരുന്നു. നഗരസഭയുടെ നേതൃത്വത്തിലുള്ള ട്രാഫിക് കമ്മിറ്റി  താല്‍ക്കാലിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു  അരുണാപുരം ഗസ്റ്റ് ഹൗസില്‍ മാണി സി കാപ്പന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പിഡബ്ല്യുഡി മോണിറ്ററിംഗ് കമ്മിറ്റി യോഗമാണ് ഡിവൈഡര്‍ പൊളിച്ച് മാറ്റാന്‍ തീരുമാനമെടുത്തത്. ബുധനാഴ്ച പൊതുമരാമത്ത് വകുപ്പ് റോഡ്  പാലം വിഭാഗം ഉദ്യോഗസ്ഥരുടെയും  ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഡിവൈഡര്‍ പൊളിച്ചു മാറ്റുന്നതിന് നടപടികള്‍ ആരംഭിച്ചു ഡിവൈഡര്‍ പൊളിച്ചു നീക്കുന്ന ഭാഗം ടാര്‍മിക്‌സ് ഉപയോഗിച്ച് റോഡ് ലെവല്‍ ചെയ്യും. ഇതോടെ ജംഗ്ഷനിലെ അപകടങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും  നാറ്റ് പാക്ക് പഠനത്തിന്റെ അടിസ്ഥാനത്തില്‍ റോഡ് സേഫ്റ്റി മാനദണ്ഡങ്ങള്‍ പ്രകാരമുള്ള മറ്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments