Breaking...

9/recent/ticker-posts

Header Ads Widget

പുഷ്പകൃഷി പദ്ധതിക്കായി ബന്ദി തൈകള്‍ വിതരണം ചെയ്തു

 


നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പുഷ്പകൃഷി പദ്ധതിക്കായി ബന്ദി തൈകള്‍ വിതരണം ചെയ്തു.  2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ ജെഎല്‍ജി ഗ്രൂപ്പുകള്‍ക്കും,  വനിതകള്‍ക്കും വേണ്ടിയുള്ള  പുഷ്പകൃഷിയ്ക്കായി  തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ എം.കെ ശശി, വാര്‍ഡ് മെമ്പര്‍മാരായ സൗമ്യ വിനീഷ്, മരിയ ഗോരെത്തി, മായ ബൈജു, പുഷ്പമ്മ,സിഡിഎസ് ചെയര്‍പേഴ്സണ്‍ എന്‍.ജെ റോസമ്മ, കാര്‍ഷിക വികസന സമിതി അംഗം എം.എസ് ഷാജി, കൃഷി ഓഫീസര്‍ ജോസ്ന കുര്യന്‍, സെക്രട്ടറി രതി നായര്‍, കുടുംബശ്രീ ജെഎല്‍ജി അംഗങ്ങള്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments