Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം കോളേജില്‍ മെറിറ്റ് ഡേ ആഘോഷം

 


രാമപുരം മാര്‍ ആഗസ്തീനോസ് കോളേജില്‍ മെറിറ്റ് ഡേ ആഘോഷം നടന്നു. ജോസ് K മാണി MP സമ്മേളനം ഉദ്ഘാടനം ചെയ്തു കോളജ് മാനേജര്‍ ഫാദര്‍ ബര്‍ക്കുമന്‍സ് കുന്നും പുറം അധ്യക്ഷനായിരുന്നു. യൂണിവേഴ്‌സിറ്റി റാങ്ക് നേടിയ എഴ് വിദ്യാര്‍ത്ഥികളെയും ഫുള്‍ എ പ്ലസ് നേടിയ 52 വിദ്യാര്‍ത്ഥികളെയും ഉന്നത വിജയം നേടിയ മറ്റ് വിദ്യാര്‍ത്ഥികളെയും, പത്താം ക്ളാസ്സിലും, പ്ലസ് ടു  വിലും എല്ലാവിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ  കോളേജ് സ്റ്റാഫ് അംഗങ്ങളുടെ  മക്കളെയുംഅവാര്‍ഡ് നല്‍കി ആദരിച്ചു.  റാങ്ക് ജേതാക്കളായ ലിസ് ഗ്രേസ് ജോണ്‍, അമൃത എസ്, സേതുലക്ഷ്മി രവി, ഹരിശങ്കര്‍ എസ്, സെബ എലിസബത്ത്, ട്രീസ മരിയ സ്റ്റാന്‍ലി, അഞ്ജലി സുനില്‍കുമാര്‍ എന്നിവരെ  ആദരിച്ചു.. പ്രോഗ്രാമില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പോരുന്നക്കോട്ടില്‍, പ്രിന്‍സിപ്പല്‍ ഡോ ജോയി ജേക്കബ്,വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ ജോസഫ് ആലഞ്ചേരി,സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments