Breaking...

9/recent/ticker-posts

Header Ads Widget

കര്‍ക്കിടക സന്ധ്യകളെ ഭക്തിസാന്ദ്രമാക്കുകയാണ് രാമായണ പാരായണം.

 


കര്‍ക്കിടക സന്ധ്യകളെ ഭക്തിസാന്ദ്രമാക്കുകയാണ് രാമായണ പാരായണം. രാമായണ മാസാചരണത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിലും ഭവനങ്ങളിലും രാമായണ പാരായണവും സത്സംഗങ്ങളും നടന്നു വരുന്നു. അദ്ധ്യാത്മ രാമായണം ശ്രീരാമപട്ടാഭിഷേകം വരെ പാരായണം ചെയ്ത് രാമകഥയുടെ അര്‍ത്ഥവും ആശയവും ഉള്‍ക്കൊള്ളുകയാണ് രാമായണ മാസത്തിലെ പാരായണത്തിന്റെ പ്രത്യേകത . വിവിധ ഹൈന്ദവ സംഘടകളുടെ നേതൃത്വത്തില്‍ നടക്കുന്ന സത്സംഗങ്ങളില്‍ നിരവധി ഭക്തരാണ് പങ്കെടുക്കുന്നത്.  രാമായണ പാരായണത്തിനു ശേഷം എല്ലാവരും ഒത്തു ചേര്‍ന്ന് കീര്‍ത്തനങ്ങള്‍ ചൊല്ലിയാണ് സത്സംഗങ്ങള്‍ നടക്കുന്നത്. കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണത്തോടൊപ്പം സത്സംഗങ്ങളും ശരീരത്തിനും മനസ്സിനും ഉന്മേഷം പകരാനും ഒപ്പം ഒത്തു ചേരലിനുള്ള അവസരവുമൊരുക്കുകയാണ്.




Post a Comment

0 Comments