റേഷന്‍ ഡീലേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ ജൂലൈ 8, 9 തീയതികളില്‍ സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാപ്പകല്‍ കടയടപ്പ് സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌ക്കരിക്കണമെന്നതാണ് പ്രധാന ആവശ്യം. കെ ടി പി ഡി എസ് ആക്ട് കാലോചിതമായി മാറ്റം വരുത്തുക, റേഷന്‍ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി പരിഷ്‌കരിക്കുക, കിറ്റ് കമ്മീഷന്‍ വിതരണത്തിനായുള്ള കോടതിവിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സംയുക്ത സമരസമിതി മുന്നോട്ട് വയ്ക്കുന്നുണ്ട്. രാപ്പകല്‍ സമരത്തോട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ മാസം മുതല്‍ അനിശ്ചിതകാല സമരത്തിന് തുടക്കമിടാനാണ് റേഷന്‍ ഡീലേഴ്സ് കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. 14,300 ഓളം വരുന്ന ചില്ലറ റേഷന്‍ വ്യാപാരികളാണ് സമരരംഗത്ത് ഉള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ഭാരവാഹികളായ അഡ്വ. ജോണി നെല്ലൂര്‍, അഡ്വ. ജി. കൃഷ്ണപ്രസാദ്, കാടാമ്പുഴ മൂസ്സ, ടി. മുഹമ്മദാലി, കെ.ബി ബിജു, ജി. ശശിധരന്‍, സി. മോഹനന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments