Breaking...

9/recent/ticker-posts

Header Ads Widget

റേഷന്‍ വ്യാപാരികള്‍ വിളംബര ധര്‍ണ്ണ സംഘടിപ്പിച്ചു

 


റേഷന്‍ വ്യാപാരികളുടെ  മീനച്ചില്‍ താലൂക്ക് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസിനു മുന്‍പില്‍ വിളംബര ധര്‍ണ്ണ സംഘടിപ്പിച്ചു. ജൂലൈ  8, 9 തീയതികളില്‍  റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ച് രാപ്പകല്‍സമരം നടത്തുന്നതിനു മുന്നോടിയായാണ് വിളംബരധര്‍ണ്ണ നടത്തിയത്. സപ്ലൈ ഓഫീസിനു മുന്‍പില്‍ നടന്ന ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോന്‍ മുണ്ടക്കല്‍ ഉദ്ഘാടനം ചെയ്തു. കെ ആര്‍ ഇ യു.താലൂക്ക് പ്രസിഡന്റ് ജോയ് കുഴിപ്പാല മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് രക്ഷാധികാരി സന്തോഷ് മാണര്‍കാട് അധ്യക്ഷത വഹിച്ചു. കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് കെ ജെ, ബിജു ജോസഫ്, ടോമിച്ചന്‍ പഴേമഠം,സജി മാത്യു, വി.പി ഇബ്രാഹിം, മാഹിന്‍ പി ബഷീര്‍, കെ എ സെബാസ്റ്റിയന്‍,തുടങ്ങിയവര്‍ സംസാരിച്ചു റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കിറ്റ് കമ്മീഷന്‍ നല്‍കുക, റേഷന്‍ വ്യാപാരി ക്ഷേമനിധി കാര്യമാക്കുക, കെ ടി പി ഡി എസ് ആക്ടിലെഅപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി രാപ്പകല്‍ സമരം നടത്തുന്നത്.




Post a Comment

0 Comments