അപകട മുന്നറിയിപ്പിനായി വച്ചിരുന്ന വീപ്പകളും വാഹനമിടിച്ച് തകര്‍ത്തു. പാലാ റിവര്‍ വ്യൂ റോഡില്‍ ആര്‍വി പാര്‍ക്കിന് സമീപം രണ്ടാംഘട്ട ബൈപാസ് നിര്‍മ്മാണം നടക്കുന്ന ഭാഗത്ത് റോഡിന്റെ വശം ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഈ ഭാഗത്ത് മുന്നറിയിപ്പിനായി വച്ചിരുന്ന വീപ്പകളാണ് വാഹനം ഇടിച്ചിട്ടത്. വീപ്പകള്‍ റോഡരികിലെ കുഴിയിലേക്ക വീണതോടെ ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാതായി. ഭാരവണ്ടികള്‍ അടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ വശം ഇടിയാനുള്ള സാധ്യതയുമുണ്ട്. വാഹനങ്ങള്‍ റോഡിന്റെ അരികു ചേര്‍ന്ന് പോകുന്നത് അപകട ഭീഷണിയാവുന്ന സാഹചര്യത്തില്‍ അടിയന്തിരമായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു
0 Comments