Breaking...

9/recent/ticker-posts

Header Ads Widget

റോഡരികില്‍ രൂപപ്പെട്ട കുഴി അപകടകെണിയാവുന്നു

 


ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷന്‍ സമീപം റോഡരികില്‍  രൂപപ്പെട്ട കുഴി അപകടകെണിയാവുന്നു. നിരവധി വാഹനങ്ങള്‍കുഴിയില്‍ വീണ് അപകടത്തില്‍ പെടുന്നത് പതിവാണ്. കുഴിയില്‍ വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് കുഴി തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഇരു ചക്ര വാഹന യാത്രികര്‍ക്കാണ് കുഴി അപകടക്കെണിയാകുന്നത്. രാത്രി സമയങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചം കാരണം കുഴി അറിയാന്‍ പറ്റാതെ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും സാധ്യതയേറെയാണ്. കഴിഞ്ഞദിവസം കുഴിയില്‍ ചാടി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞിരുന്നു. വാഹനങ്ങള്‍ കുഴിയില്‍ ചാടുമ്പോള്‍  ദേഹത്ത് ചെളി വെളളം തെറിക്കുന്നത് കാല്‍ നടയാത്രക്കാര്‍ക്കും ദുരിതമാവുകയാണ് എത്രയും വേഗം കുഴിയടക്കാനുള്ള നടപടി ഉണ്ടാവണമെന്ന് ആവശ്യം ശക്തമായി.




Post a Comment

0 Comments