വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് ആശ്വാസമെത്തിക്കുന്നതിന്റെ ഭാഗമായി റബ്‌കൊ മെത്തകള്‍ നല്‍കുന്നു. 200 മെത്തകളാണ് റബ്‌കോ നല്‍കുന്നത്.. ആദ്യഘട്ടത്തില്‍ 100 മെത്തയുമായി പാമ്പാടി മാട്രസ് ഫാക്ടറിയില്‍ നിന്നും വാഹനം ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെട്ടു. സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ബുധനാഴ്ച രാവിലെ മെത്തകള്‍ രക്ഷപ്രവര്‍ത്തകര്‍ക്ക് കൈമാറി. 100 മെത്തകള്‍ കൂടി ഉടന്‍ എത്തിച്ചു നല്‍കുമെന്ന് റബ്‌കോ ചെയര്‍മാന്‍ കാരായിരാജന്‍ അറിയിച്ചു.
0 Comments