Breaking...

9/recent/ticker-posts

Header Ads Widget

സഹകാര്‍ മെഡിക്കല്‍സ് ആന്‍ഡ് സര്‍ജിക്കല്‍സ് പ്രവിത്താനത്ത് പ്രവര്‍ത്തനമാരംഭിച്ചു

 


ന്യായവില മരുന്നു വിതരണശൃംഖലയായ സഹകാര്‍ മെഡിക്കല്‍സ് ആന്‍ഡ് സര്‍ജിക്കല്‍സ് പ്രവിത്താനത്ത്  പ്രവര്‍ത്തനമാരംഭിച്ചു. പള്ളിക്കവലയില്‍ പോസ്റ്റ് ഓഫീസിനു സമീപം സഹകാര്‍ മെഡിക്കല്‍സിന്റെ ഉദ്ഘാടനം ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എത്സമ്മ ജോര്‍ജു കുട്ടി പഞ്ചായത്തംഗങ്ങളായ വിനോദ് ചെറിയാന്‍ വേരനാനി, ജെസി തോമസ് എന്നിവര്‍ ഭദ്രദീപപ്രകാശനം നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സജി തെക്കേല്‍ ആദ്യവില്പന നിര്‍വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ സോബി സേവ്യര്‍ , ലിന്‍സി സണ്ണി, അനുമോള്‍ മാത്യു അംഗങ്ങളായ N ബിജു, ബീന ടോമി , റജി മാത്യു ജോസുകുട്ടി അമ്പലമറ്റം, രാഹുല്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു എല്ലാ മരുന്നുകളും 4 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ സഹകാര്‍ മെഡിക്കല്‍സില്‍ ലഭ്യമാണ്.




Post a Comment

0 Comments