Breaking...

9/recent/ticker-posts

Header Ads Widget

മോന്‍സ് ജോസഫിനെതിരെ ആരോപണങ്ങളുമായി സജി മഞ്ഞക്കടമ്പില്‍

 


കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫിനെതിരെ ആരോപണങ്ങളുമായി കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. താന്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ തനിക്ക് അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ ലഭിക്കുന്നതിന് മോന്‍സ് ജോസഫ് എംഎല്‍എ തടസ്സം നിന്നുവെന്ന് സജി ആരോപിക്കുന്നത്.  മോന്‍സ് ജോസഫിനോട് 10 ചോദ്യങ്ങളും സജി മഞ്ഞക്കടമ്പന്‍ ഉന്നയിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ കോട്ടയത്തെ പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷിയാക്കി വളര്‍ത്തിയതും കോട്ടയം പാര്‍ലമെന്റ് സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചതും തന്റെ പ്രയത്നം മൂലമാണെന്ന് സജി പറഞ്ഞു. മോന്‍സ് ജോസഫ് ഇപ്പോഴും പഴയ കെ.എസ് സി കാരന്റെ നിലയില്‍നിന്നും വളര്‍ന്നിട്ടില്ല. കോട്ടയത്ത് കോണ്‍ഗ്രസില്‍ മക്കള്‍ രാഷ്ട്രീയമാണ്. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി പൂര്‍ണമായും ജനാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നത്. എന്‍.ഡി.എ മുന്നണിയില്‍ ഏക കേരള കോണ്‍ഗ്രസ് പാര്‍ട്ടിയായി പ്രവര്‍ത്തിക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.




Post a Comment

0 Comments