കുറുപ്പന്തറ ഓമല്ലൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠയും നവീകരണ കലശവും ജൂലൈ നാലു മുതല്‍ ഏഴുവരെ നടക്കും. വ്യാഴാഴ്ച വൈകീട്ട് ആചാര്യവരണത്തിനു ശേഷം വാസ്തു ഹോമം. വാസ്തു കലശം, അത്താഴപൂജ എന്നിവയാണ് നടക്കുന്നത്. ജൂണ്‍ 7 ന് രാവിലെ 4.13 നും 6.13 മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ പുനപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കും. ക്ഷേത്രം തന്ത്രി മുണ്ടക്കൊടി ഇല്ലത്ത് എം വി ദാമോദരന്‍ നമ്പൂതിരിയുടെയും എം ടി വിഷ്ണു നമ്പൂതിരിയുടെയും മുഖ്യ കാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്.
0 Comments