Breaking...

9/recent/ticker-posts

Header Ads Widget

വയനാട് നിവാസികള്‍ക്ക് സഹായമെത്തിക്കാന്‍ പാലാ സേവാഭാരതിയും

 


ഈ കഴിഞ്ഞ ദിവസം വയനാട്ടില്‍ ഉണ്ടായ പ്രകൃതിയുടെ സംഹാരതാണ്ഡവത്തില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട വയനാട് നിവാസികള്‍ക്ക് സഹായമെത്തിക്കാന്‍ പാലാ സേവാഭാരതിയും. പാലാ ടിബി റോഡില്‍ പ്രവര്‍ത്തിക്കുന്ന സേവാഭാരതി സിഎസ്‌സി യില്‍  കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു. പാലാ കരുണ ആയുര്‍വേദ ആശുപത്രിയിലെ ഡോ.സതീഷ്  ആദ്യ സംഭാവന നല്‍കി .  മീനച്ചില്‍ ഖണ്ഡ് സംഘചാലകും ,പാലാ സേവാഭാരതി അധ്യക്ഷനുമായ  കെ കെ ഗോപകുമാര്‍ ആദ്യസംഭാവന ഏറ്റുവാങ്ങി. ജില്ലാ സേവാ പ്രമുഖ് സി കെ അശോകമാറും   വിവിധ ക്ഷേത്ര കാര്യകര്‍ത്താക്കളും സേവാഭാരതി പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.




Post a Comment

0 Comments