Breaking...

9/recent/ticker-posts

Header Ads Widget

SMYM-KCYM സുവര്‍ണ്ണ ജൂബിലി സമാപന ആഘോഷം ജൂലൈ 13 ന്

 


പാലാ രൂപത എസ്.എംവൈ.എം - കെ.സി.വൈ.എം സുവര്‍ണ്ണ ജൂബിലി സമാപന ആഘോഷം ജൂലൈ13 ന് പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'ORO'-'OUR RHYTHM ON' എന്ന പേരിലാണ് സമാപന ആഘോഷം   നടത്തുന്നത്. 3000ത്തിലധികം യുവജനങ്ങള്‍ പങ്കെടുക്കുന്ന സമാപന സമ്മേളനം ജൂലായ് 13ന് രാവിലെ 9 മണിക്ക് പാലാ രൂപത അധ്യക്ഷന്‍  മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.   മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യ പ്രഭാഷണം നടത്തും. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ , മുന്‍ ഡയറക്ടര്‍മാര്‍, യുവജന നേതാക്കള്‍,  വൈദികര്‍,  യുവജനങ്ങള്‍ എന്നിവര്‍ സമ്മേളനത്തിന്റെ പങ്കെടുക്കും. രൂപതാ പ്രസിഡന്റ്  എഡ്വിന്‍ ജോസി അധ്യക്ഷത വഹിക്കും.  രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി ആമുഖപ്രഭാഷണം നടത്തും. ഉച്ചയ്ക്കുശേഷം ലൈവ് മ്യൂസിക് ബാന്‍ഡ് ഉണ്ടായിരിക്കും.  സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് വിവിധ സേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.  രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി., പ്രസിഡന്റ് എഡ്വിന്‍ ജോസി , ജനറല്‍ സെക്രട്ടറി മിജോ ജോയി സിന്‍ഡിക്കേറ്റ് മെമ്പര്‍ ബിബിന്‍ ബേബി , ഡോണ്‍ ജോസഫ് സോണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments