ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്നേഹദീപം ഭവനപദ്ധതിയിലൂടെ 38 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി . പദ്ധതിയിലുള്‍പ്പെട്ട മൂന്ന് സ്നേഹവീടുകളുടെ നിര്‍മ്മാണം കൊഴുവനാല്‍, അകലക്കുന്നം, മുത്തോലി പഞ്ചായത്തുകളിലായി നടന്നു. സ്നേഹദീപത്തിലെ 36, 37,38 വീടുകളുടെ നിര്‍മ്മാണമാണ് സാക്ഷാത്ക്കരിക്കപ്പെട്ടത്. കൊഴുവനാല്‍ പഞ്ചായത്തിലെ മുപ്പത്തിയാറാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം മേവട ആയില്യംകുന്നില്‍ മാണി സി.കാപ്പന്‍ എം.എല്‍.എ. നിര്‍വഹിച്ചു. മുപ്പത്തിയേഴാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം അകലക്കുന്നം പഞ്ചായത്തിലെ നെല്ലിക്കുന്നില്‍ അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. നിര്‍വഹിച്ചു മുപ്പത്തിയെട്ടാം സ്നേഹവീടിന്റെ സമര്‍പ്പണം മുത്തോലി പഞ്ചായത്തിലെ മീനച്ചിലില്‍ ലോകസഞ്ചാരിയും പ്ലാനിംഗ് ബോര്‍ഡ് മെമ്പറുമായ സന്തോഷ് ജോര്‍ജ് കുളങ്ങര നിര്‍വ്വഹിച്ചു. 39 മുതല്‍ 43വരെയുള്ള വീടുകളുടെ നിര്‍മ്മാണം കൊഴുവനാല്‍ പഞ്ചായത്തിലെ മലയിരുത്തി ഭാഗത്ത് പൂര്‍ത്തിയായി വരികയാണ്. ഈ വീടുകളുടെ താക്കോല്‍ സമര്‍പ്പണം ഓഗസ്റ്റില്‍ നടക്കും. 1000 രൂപ പ്രതിമാസം നല്‍കുന്ന ആളുകളുടെ കൂട്ടായ്മയാല്‍ രൂപം കൊണ്ട സ്നേഹദീപത്തില്‍ ഇപ്പോള്‍ ആയിരത്തി ഇരുന്നൂറില്‍പ്പരം സുമനസ്സുകള്‍ കണ്ണികളായിട്ടുണ്ട്. 2024 ഡിസംബറോടെ അമ്പത് സ്നേഹവീട് എന്ന ലക്ഷ്യത്തിലേക്ക് സ്നേഹദീപം പദ്ധതി കടക്കും. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കലും സ്‌നേഹദീപം കൂട്ടായ്മ അംഗങ്ങളും താക്കോല്‍ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.
0 Comments