Breaking...

9/recent/ticker-posts

Header Ads Widget

പൂവത്തിളപ്പ് ജംക്ഷനില്‍ SPC ഗതാഗത സുരക്ഷയൊരുക്കും

 


മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പൂവത്തിളപ്പ് ജംക്ഷനില്‍  ഗതാഗത സുരക്ഷയൊരുക്കും. തിരക്കേറിയ റോഡില്‍ അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ രാവിലെയും വൈകുന്നേരവും വിദ്യര്‍ത്ഥികള്‍ സുരക്ഷാക്രമീകരണങ്ങള്‍ നടത്തും. പള്ളിക്കത്തോട് പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിലാണ് SPC യുടെ പ്രവര്‍ത്തനം.  സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന ബോധവത്കരണക്ലാസിന് സബ് ഇന്‍സ്‌പെക്ടര്‍ റെയ്‌നോള്‍ഡ് ബി. ഫെര്‍ണാണ്ടസ് നേതൃത്വം നല്‍കി. ക്രമീകരണങ്ങള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി.  വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും സേവനമനോഭാവവും വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഹെഡ്മാസ്റ്റര്‍ ജോജി തോമസ് പറഞ്ഞു.




Post a Comment

0 Comments