Breaking...

9/recent/ticker-posts

Header Ads Widget

ഒളിമ്പിക്‌സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അതിരമ്പുഴ സെന്റ് മേരരീസ് എല്‍.പി സ്‌കൂള്‍.

 


ഒളിമ്പിക്‌സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അതിരമ്പുഴ സെന്റ് മേരരീസ് എല്‍.പി സ്‌കൂള്‍. അതിരമ്പുഴ സെന്റ് മേരീസ് എല്‍ പി സ്‌കൂളില്‍ നടത്തിയ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് അല്‍ഫോന്‍സാ മാത്യു സന്ദേശം നല്‍കി. സീനിയര്‍ അസിസ്റ്റന്റ് സൈനി പി.മാത്യു പാരീസ് ഒളിമ്പിക്‌സ് പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധി റാഫേല്‍ കുര്യാക്കോസ് റെജി ഒളിമ്പിക്‌സ് വിളംബര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് അല്‍ഫോന്‍സാ മാത്യു ദീപം കൊളുത്തി ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി പ്രതിനിധി മാസ്റ്റര്‍ സാവിയോണ്‍ തോമസ് ദീപശിഖ ഏറ്റുവാങ്ങി സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ക്ക്കൈമാറി.




Post a Comment

0 Comments