Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിപത്തിനെതിരെ കടുത്തുരുത്തി സെന്റ് മൈക്കിള്‍ സ്‌കൂള്‍.

 


 ലഹരി വിപത്തിനെതിരെ  വ്യത്യസ്ത  ഗോള്‍ ചലഞ്ചുമായി കടുത്തുരുത്തി  സെന്റ് മൈക്കിള്‍ സ്‌കൂള്‍. വിദ്യാര്‍ത്ഥികള്‍ .  ലഹരിക്കെതിരെ ഗോളടിച്ചാണ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു മോന്‍സ് ജോസഫ് MLA പരിപാടി ഉദ്ഘാടനം ചെയ്തു.  സ്‌കൂള്‍ മാനേജര്‍ ഫാദര്‍ തോമസ് ആനി മൂട്ടില്‍ അധ്യക്ഷനായിരുന്നു കടുത്തുരുത്തി എംഎല്‍എ.  ത്രിതല പഞ്ചായത്ത് പ്രതിനിധികളും, വിദ്യാഭ്യാസ വകുപ്പധികൃതരും, പോലീസും  ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.  കോട്ടയം ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി  സി. ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.  വിദ്യാര്‍ത്ഥികളും, അധ്യാപകരും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, , ' ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ചുമട്ടുതൊഴിലാളി, ടിമ്പര്‍ വര്‍ക്കേഴ്‌സ്, പൊതുജനങ്ങള്‍, എന്നിവര്‍   കൈകോര്‍ത്ത് പിടിച്ച്    ലഹരിക്കെതിരെ വന്‍ മതില്‍ നിര്‍മ്മിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി വി സുനില്‍ ഉദ്ഘാടനം ചെയ്തു. ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ലഘുലേഖ വിതരണത്തിന്റെ ഉദ്ഘാടനം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എന്‍. ബി സ്മിത പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി ജോയി മണലേലിന്  നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.  ലഹരിവസ്തുക്കള്‍ പ്രതീകാത്മകമായി കത്തിക്കുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കടുത്തുരുത്തി എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  കടുത്തുരുത്തി കോര്‍പ്പറേറ്റ് ആശുപത്രി മാനേജര്‍  മനോജ് ജോസഫ്, വ്യാപാരി വ്യവസായി പ്രതിനിധി   സാനി കണിയാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.  ലഹരി വിരുദ്ധ സന്ദേശ റാലിയുടെ  ഫ്‌ലാഗ് ഓഫ് കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ് ഐ ശരണ്യ എസ് ദേവന്‍ നിര്‍വഹിച്ചു.  സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, ലിറ്റില്‍ കൈറ്റ്‌സ്, സംഘടനകളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments