Breaking...

9/recent/ticker-posts

Header Ads Widget

ദുക്‌റാന തിരുനാള്‍ ഭക്തിപുരസ്സരം ആചരിച്ചു.

 


ഭാരത ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശു ദേവന്റെ 12 ശിഷ്യരിലാരാളുമായ വിശുദ്ധ തോമാ ശ്ലീഹായുടെ ഓര്‍മ്മദിനമായ ദുക്‌റാന തിരുനാള്‍  ഭക്തിപുരസ്സരം ആചരിച്ചു. ജൂലൈ 3 ന് സെന്റ് തോമസ് ദിനത്തില്‍ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനകളും പ്രത്യേക തിരുക്കര്‍മ്മങ്ങളും നടന്നു. AD 52 ലാണ് സുവിശേഷ ദൗത്യവുമായി കൊടുങ്ങല്ലൂരിലെത്തിയത് പ്രസിദ്ധമായ ഏഴരപ്പള്ളികളുടെ സ്ഥാപകനായ തോമാശ്ലീഹാ AD 72 ല്‍ മൈലാപ്പൂരില്‍ വച്ച് രക്തസാക്ഷിയാവുകയായിരുന്നു.   വിവിധ ദേവാലയങ്ങളില്‍ ആയിരങ്ങള്‍ ദുക്‌റാന ആചരണത്തില്‍ പങ്കു ചേര്‍ന്നു.  കുറവിലങ്ങാട് പള്ളിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി.  ചതുര്‍ശതാബ്ദിയാഘോഷിക്കുന്ന പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പള്ളിയില്‍ ദുക്‌റാന തിരുനാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. രാവിലെ 10ന് നടന്ന തിരുനാള്‍ റാസയക്ക്  ഫാദര്‍ ജഫിന്‍ ഒഴുങ്ങാലില്‍, ഫാദര്‍ മജൊ വാഴക്കാല, ഫാദര്‍ ജോബി കാച്ചനോലിക്കല്‍, ഫാദര്‍ ജോസഫ് തച്ചാറ എന്നിവര്‍ കാര്‍മ്മികത്വംവഹിച്ചു. ഫാദര്‍ മാത്യു കൊച്ചാദപ്പള്ളില്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍  പങ്കു ചേര്‍ന്നു.





Post a Comment

0 Comments