പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ലഹരി വിമുക്തിദിനാചരണം നടന്നു. അഡാര്‍ട്ടിന്റെയും ആന്റി നാര്‍ക്കോട്ടിക് ക്ലബിന്റെയും ടീന്‍സ് ക്ലബിന്റെയും ആഭിമുഖ്യത്തിലാണ് ലഹരി വിമുക്ത ദിനപരിപാടികള്‍ നടന്നത്. പാലാ അസിസ്റ്റ്ന്റ് എക്സ്സൈസ് ഓഫീസര്‍ ജെക്സി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് ഫാ. റെജിമോന് സ്കറിയ, അധ്യാപകരായ ജോബി വര്‍ഗീസ്, പ്രിന്‍സ് സെബാസ്റ്റ്യന്‍, പ്രദീഷ് കുര്യന്, ഫെനിക്സ് ഫ്രാന്‍സീസ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ മാധവ ബി, അച്ചുത് പ്രസാദ്, അലന് റ്റെജില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments