വൈസ് മെന്‍ ഇന്റര്‍ നാഷനല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ഡിസ്ട്രിക്ട് ഗവര്‍ണറായി ഡോ.സണ്ണി V സഖറിയ തെരഞ്ഞെടുക്കപ്പെട്ടു . ജൂലായ് 7 ന് പാല റോട്ടറി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഡോ സണ്ണി v സഖറിയ ചുമലെയെറ്റെടുക്കും. സമ്മേളനം നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ സ്ഥാനമൊഴിയുന്ന ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ KM ചെറിയാന്‍ അധ്യക്ഷനായിരിക്കും. വൈസ് മെന്‍ ഇന്ത്യ ഏരിയ പ്രസിഡന്റ് V S രാധാകൃഷ്ണന്‍ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്‍കും. റോയ്‌സ് മല്ലിശേരി സേവന പ്രവര്‍ത്തന ങ്ങളുടെ ഉദഘാടനം നിര്‍വഹിക്കും. ഡിസ്ടിക്ട് സെക്രട്ടറി ജേക്കബ് A പുതുമന , ട്രഷറര്‍ PA ആന്റണി, ബുള്ളറ്റിന്‍ എഡിറ്റര്‍ സജി തോമസ്, പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ റോക്കി തോമസ് , വൈസ് ഗൈ സോജന്‍ കല്ലറക്കല്‍ എന്നിവരും ചുമതലയേറ്റെടുക്കും. മുന്‍ഗവര്‍ണര്‍ ഡോ C K ജയിംസ,് K M തോമസ് , മുന്‍ഗവര്‍ണര്‍മാരായ ഷാജി മാത്യു, ഡോ ജോസ് കോക്കാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും . വാര്‍ത്താ സമ്മേളനത്തില്‍ വൈസ് മെന്‍ ക്ലബ്ബ് പുതിയ ഭാരവാഹികളായ സണ്ണി സഖറിയ, സജി തോമസ്, സോജന്‍ കല്ലറക്കല്‍, ഷാജി മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments